Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ദളിതന്റെ വീട്ടിലെത്തിയ ബിജെപി നേതാവ് യദ്യൂരപ്പ ഹോട്ടലില്‍ നിന്ന് ഭക്ഷണം വരുത്തിച്ച് കഴിച്ചു: തൊട്ടുകൂടായ്മയില്‍ വന്‍ പ്രതിഷേധം
reporter
ദളിതന്റെ വീട്ടിലെത്തി യെഡ്യൂരപ്പ കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണമായിരുന്നുവെന്ന് ആക്ഷേപം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ഡോ.വെങ്കടേഷാണ് പരാതി പറയുന്നത്. ബിജെപി നേതാവിന് ഇപ്പോഴും 'തൊട്ടുകൂടായ്മ'യാണ് ദളിതരോടെന്ന് വെങ്കടേഷിന്റെ പരാതിയില്‍ പറയുന്നു.
സംഭവം ഇങ്ങനെ :



വെള്ളിയാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ദളിത് വീട്ടിലെത്തിയാണ് മുന്‍ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചത്. ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദളിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഇഡ്ഡലിയും വടയുമാണ് യെഡ്യൂരപ്പ കഴിച്ചത്. ബിജെപി നേതാക്കളുടെ മനസിലെ 'തൊട്ടുകൂടായ്മ'യും ജാതി സ്പിരിറ്റും ഇനിയും മാറിയിട്ടില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ദളിതരെ അപമാനിക്കുന്നതിന്റെ തെളിവാണിതെന്നും ആക്ഷേപം ഉയര്‍ന്നു.

ബിജെപി ഘടകം യെഡ്യൂരപ്പയെ പ്രതിരോധിക്കാന്‍ പ്രസ്താവനകളുമായും ഇറങ്ങിയിട്ടുണ്ട്. ബിജെപിയുടെ കര്‍ണാടക മീഡിയ ഇന്‍ ചാര്‍ജായ ശിവപ്രകാശ് ഹോട്ടല്‍ ഭക്ഷണമാണ് യെഡ്യൂരപ്പ കഴിച്ചതെന്ന് വിവാദത്തിനൊടുവില്‍ സമ്മതിച്ചെങ്കിലും ദളിത് വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നാണ് വാദിക്കുന്നത്. യെഡ്യൂരപ്പയ്ക്ക് ഇഡ്ഡലിയും വടയും ഇഷ്ടമായതിനാലാണ് പുറത്ത് നിന്നും വാങ്ങിച്ചതെന്നും ആ വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നാണ് ഇപ്പോള്‍ ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window