Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തീരുമാനം ഭേദഗതി ചെയ്ത് പോത്തുകളെ കൊലയ്ക്കു കൊടുക്കാന്‍ തീരുമാനം
reporter
കശാപ്പ് നിയന്ത്രിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയേക്കും. വിജ്ഞാപനത്തില്‍ നിന്ന് പോത്തുകളെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ഭേദഗതി നീക്കം. പോത്തിനെ ഒഴിവാക്കി കന്നുകാലി നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചന.

കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ഉത്തരവ് പ്രായോഗികമല്ലെന്നും ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window