Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാല്‍ പ്രശ്‌നം തീരുമോ? മൃഗമെന്നു കളിയാക്കിയെന്നു കാണിച്ച് പരാതി വന്നാല്‍ എന്തു ചെയ്യും?
reporter
പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോടു രാജസ്ഥാന്‍ െഹെക്കോടതി. ഇതിനുള്ള നടപടികള്‍ െകെക്കൊള്ളാന്‍ ചീഫ് സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിര്‍ദേശിച്ചു. പശുവിനെ കൊന്നാലുള്ള ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്നാണു മറ്റൊരു നിര്‍ദേശം.

ജയ്പൂരിലെ ഹിന്‍ഗോനിയ ഗോശാലയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജാഗോ ജനത സൊെസെറ്റി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ െഹെക്കോടതിയുടെ ഇടപെടല്‍. ഗോശാലയിലെ പച്ചപ്പ് നിലനിര്‍ത്താന്‍ വനം വകുപ്പ് ഓരോ വര്‍ഷവും 5,000 വൃക്ഷെത്തെ നടണമെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഗോശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അഭിഭാഷക സമിതിക്കു രൂപം നല്‍കി. ഗോശാലയ്ക്ക് അനുവദിച്ച സ്ഥലം മാറ്റരുതെന്നും അതിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പശുപരിപാലനവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് അഴിമതിവിരുദ്ധ ബ്യൂറോ അന്വേഷിക്കണം.

രാജസ്ഥാനില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ചാല്‍ 10 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പശുവിനു പുറമേ കാളയെ കൊല്ലുന്നതിനും നിരോധനമുണ്ട്. ആത്മാവില്‍നിന്നുളള ശബ്ദമാണ് ഉത്തരവിലുണ്ടായതെന്നു ജഡ്ജി പിന്നീട് ദേശീയ ചാനലിനോട് പറഞ്ഞു. പശുവിനെ പൂജിക്കുന്ന ശിവന്റെ ഭക്തനാണ് താനെന്നും ജഡ്ജി പറഞ്ഞു.

പശു ധാര്‍മിക ജീവതം നയിക്കുന്ന മൃഗമാണെന്നു രാജസ്ഥാന്‍ െഹെക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ ദേശീയമൃഗമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഉത്തരവ് നല്‍കിയശേഷമാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ദേശീയ പക്ഷിയായ മയിലിനോട് താരതമ്യം ചെയ്തായിരുന്നു വാക്കുകള്‍. ''മയിലും പശുവും ധാര്‍മിക ജീവിതം നയിക്കുന്നവരാണ്. ആണ്‍ മയില്‍ ബ്രഹ്മചാരിയാണ്. ഇവ പെണ്‍മയിലുമായി ഇണ ചേരില്ല. ആണ്‍ മയിലിന്റെ കണ്ണീര്‍ത്തുള്ളികള്‍ വിഴുങ്ങിയാണു പെണ്‍മയിലുകള്‍ ഗര്‍ഭം ധരിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window