Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അന്യായമായി ഫൈന്‍ ഇടാക്കിയ പോലീസുകാരെ ഫേസ്ബുക്ക് ലൈവില്‍ കുടുക്കിയ ഓട്ടോ ഡ്രൈവറെ പോലീസുകാര്‍ തൂക്കിയെടുത്ത് ജീപ്പിലിട്ടു
reporter
പോലീസ് അന്യായമായി പിഴ ഈടാക്കിയതിനെതിരെ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രതിഷേധിച്ച യുവാവിനോട് പോലീസിന്റെ ക്രൂരത. ശ്രീകുമാര്‍ എന്ന യുവാവിന് നേരെയാണ് പോലീസ് അതിക്രമം. ചാലക്കുടി പോലീസ് അന്യായമായി പിഴ ഈടാക്കിയതിനെതിരെ ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ സിവില്‍ ഡ്രസിലെത്തിയ പോലീസുകാര്‍ കോളറില്‍ കുത്തിപ്പിടിച്ച് ചോദ്യം ചെയ്യുകയും വലിച്ചിഴച്ച് പോലീസ് വണ്ടിയില്‍ കയറ്റുകയും ചെയ്തു.

പോലീസ് അതിക്രമത്തിന്റെ വീഡിയോ പോലീസ് വാഹനത്തിലിരുന്ന ഒരാള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. പേര് എന്താണെന്നും വീട് എവിടെയാണെന്നും ചോദിച്ച ശേഷമായിരുന്നു ശ്രീകുമാറിനെതിരായ അതിക്രമം. നിനക്ക് എന്താ ഫെയ്‌സ്ബുക്കില്‍, നിനക്ക് ഫെയ്‌സ്ബുക്കില്‍ ഇടണോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പോലീസ് അതിക്രമം. ചാലക്കുടിയില്‍ നൂറുകണക്കിന് പേര്‍ നോക്കിനില്‍ക്കെയായിരുന്നു പോലീസ് അതിക്രമം.

ഓട്ടോ ഡ്രൈവറായ ശ്രീകുമാര്‍ കഴിഞ്ഞ ദിവസമാണ് പോലീസിനെതിരായ വീഡിയോ പുറത്തുവിട്ടത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുന്‍ സീറ്റില്‍ ഇരുന്നതിന് ചാലക്കുടി പോലീസ് ഇവരില്‍ നിന്നും 300 രൂപ പിഴ ഈടാക്കിയെന്നാണ് കേസ്. ഇതിനെതിരെ റസീറ്റ് സഹിതം യുവാവ് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ പ്രതിഷേധിച്ചു. ഈ വീഡിയോ വൈറലായി പ്രചരിക്കുകയും ചെയ്തു. ഇതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
 
Other News in this category

 
 




 
Close Window