Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാഹുല്‍ വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കും
reporter
അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. അഞ്ച് മുതല്‍ 18 ശതമാനം വരെയായിരുന്നു നേരത്തെ അംഗപരിമിതരുടെ വിവിധ ഉപകരണത്തിനായി നിശ്ചയിച്ചിരുന്നത്. പുതിയ നിര്‍ദേശം അറിയിച്ച് ധനമന്ത്രാലയം പ്രത്യേകം പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു ഇത്തരക്കാരുടെ ഉപകരണങ്ങളുടെ നികുതി വന്‍ തോതില്‍ വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത്. സമൂഹത്തില്‍ ഏറെ പരിഗണന ലഭിക്കേണ്ട ആളുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നികുതി നിരക്ക് വര്‍ധിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ ഇത്തരക്കാരോട് ക്രൂരമായി പെരുമാറുകയാണെന്ന ആക്ഷേപവും രാഹുല്‍ ഉയര്‍ത്തിയിരുന്നു.

പുതിയ നിര്‍ദേശം വന്നതോടെ ബ്രെയ്‌ലി ഉപകരണങ്ങളും വീല്‍ചെയറും ഉള്‍പ്പെടെ അംഗപരിമിതര്‍ക്കായുള്ള 22 സാധനങ്ങള്‍ക്കാണ് നികുതി അഞ്ച് ശതമാനമാക്കി കുറച്ചത്.
 
Other News in this category

 
 




 
Close Window