Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബസ്സില്‍ യാത്ര ചെയ്ത സ്ത്രീയെ ബിജെപി നേതാവ് കടന്നു പിടിച്ച് ചുംബിച്ചു: കേസ് കൊടുത്ത യുവതിക്ക് ജോലി നല്‍കാമെന്നു വാഗ്ദാനം
reporter
ഓടുന്ന ബസില്‍ വച്ച് യുവതിയെ ബലമായി ചുംബിച്ച പ്രാദേശിക ബിജെപി നേതാവായ രവീന്ദ്ര ഭവന്‍തഡെയെ അറസ്റ്റു ചെയ്തു. പീഡനത്തിന്റെ വകുപ്പു ചുമത്തിയാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം 27ന് മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ജില്ലയില്‍ ചന്ദ്രപൂരാണ് സംഭവം നടന്നത്.

ഭവന്‍തഡെ യുവതിയെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബസിലെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ വിവാഹം ചെയ്യാമെന്നും ജോലി വാങ്ങി നല്‍കാമെന്നും ഭവന്‍തഡെ ഉറപ്പു നല്‍കിയിരുന്നതായി യുവതി മൊഴി നല്‍കി.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍മേരി മണ്ഡലത്തിന്റെ ചുമതല ഭവന്‍തഡെയ്ക്കായിരുന്നു. അതേസമയം, ഭവന്‍തഡെയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്ന് ബിജെപി നേതാവും ഗഡ്ചിറോലി ലോക്‌സഭ അംഗവുമായ അശോക് നേതെ പറഞ്ഞു.
 
Other News in this category

 
 




 
Close Window