Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
റേഡിയോ തരംഗങ്ങള്‍ തടയാന്‍ പശുക്കളെ ഹുക്കുഷിമയിലേക്ക് അയക്കാമെന്ന് ശശി തരൂര്‍
reporter
പശുക്കളെ ചെര്‍ണോബിലിലേക്കും, ഫുക്കുഷിമയിലേക്കും അയച്ചുകൂടേയെന്ന് ശശി തരൂര്‍ എംപി. പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്ന് പ്രചരിപ്പിക്കുന്നവരോടാണ് ശശി തരൂരിന്റെ ഈ പരിഹാസ ശരം.
അങ്ങനെ നമ്മുടെ പശുക്കളെ അയച്ചാല്‍ ഉക്രെയിനും ജപ്പാനും ആയുള്ള ബന്ധം മെച്ചപ്പെടും എന്ന് മാത്രമല്ല നമ്മുടെ ക്ഷീര കര്‍ഷര്‍ക്ക് അത് സഹായകരമാവുമെന്നും ശശി തരൂര്‍ പറയുന്നു. പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടിവിറ്റികളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നും പറയുന്ന സ്വാമി ഉദിത് ചൈതന്യയുടെ വീഡിയോ ഷെയര്‍ ചെയ്താണ് തരൂരിന്റെ ചോദ്യം.

നിരവധി കണ്ടുപിടുത്തങ്ങളാണ് സ്വാമി വീഡിയോയില്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടിവിറ്റികളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് വെറുതെ പറയുന്നതല്ലെന്നും തെളിയിക്കാനുള്ള വഴിയും സ്വാമി മുന്നോട്ട് വെക്കുന്നു. പശുവിന്റെ കൊമ്പുകള്‍ക്കിടയില്‍ ഒരു എഫ്എം റേഡിയോ ഓണ്‍ ചെയ്താല്‍ ഒന്നും കേള്‍ക്കാന്‍ കഴിയില്ലെന്നും വെറുമൊരു മൂളല്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുകയുള്ളു എന്നും സ്വാമി പറയുന്നു. ഈ തരംഗങ്ങള്‍ മാത്രമല്ല മറ്റ് പല അപകടകരമായ തരംഗങ്ങള്‍ തടയുവാനും കൊമ്പുകള്‍ക്ക് കഴിയുമെന്നും സ്വാമി പറയുന്നു.
പശു ചാണകം വെറുതെ കളയുന്ന മലയാളി ശീലങ്ങളെ സ്വാമി വിമര്‍ശിക്കുന്നു. ഇവിടത്തെ ചാണകം വെറുതെ കളയുകയാണ്. അതിന്റെ പ്രാധാന്യം എന്താണെന്ന് ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് അറിയില്ല. ചാണകത്തില്‍ വളരെ ശ്രേഷ്ഠമായ പ്ലൂട്ടോണിയം അടങ്ങിയിട്ടുണ്ട്. അതുപയോഗിച്ച് നമുക്ക് വൈദ്യൂതി വരെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും സ്വാമി ചാണകത്തെ വിശേഷിപ്പിക്കുന്നു.
ഗോമൂത്രം വളരെ വിശിഷ്ഠമാണ്. നാട്ടിലെ പല രോഗങ്ങള്‍ ഇല്ലാതാവുന്നതിനുള്ള മരുന്നാണ് ഗോമൂത്രം. കാന്‍സര്‍ മാറ്റാനുള്ള കഴിവ് ഗോമൂത്രത്തിന് ഉണ്ട് എന്ന പറയുന്ന സ്വാമി തന്റെ സുഹൃത്തിന്റെ കാന്‍സര്‍ ഗോമൂത്രം ഉപയോഗിച്ച് പൂര്‍ണ്ണമായി മാറിയെന്നും സാക്ഷ്യപ്പെടുത്തുന്നു. പശുവനെ പോലെ തന്നെ പാമ്പിനും ഇതേ പോലെ ചില കഴിവുകള്‍ ഉണ്ടെന്നും സ്വാമി തന്റെ അഭിമുഖത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window