Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിന്‍സെന്റ് എംഎല്‍എ പരാതിക്കാരിയെ രണ്ടു തവണ ലൈംഗികമായ പീഡിപ്പിച്ചുവെന്നു പോലീസ് റിപ്പോര്‍ട്ട്
reporter
കോവളം എംഎല്‍എ എം വിന്‍സെന്റ് പരാതിക്കാരിയെ രണ്ട് തവണ പീഡിപ്പിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10നും നവംബര്‍ 11നും പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. വീട്ടമ്മ ഇഷ്ടക്കേട് പറഞ്ഞിട്ടും വിന്‍സെന്റ് പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പല ഫോണ്‍ നമ്പരുകളില്‍ നിന്നുമാണ് എംഎല്‍എ വീട്ടമ്മയെ വിളിച്ചതെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

ലൈംഗിക പീഡനത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ശനിയാഴ്ചയാണ് എം വിന്‍സെന്റ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ വിന്‍സെന്റിനെ എം.എല്‍.എ ഹോസ്റ്റലില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. തുടര്‍ന്ന് നാലു മണിയോടെ പേരൂര്‍ക്കടയിലെ പോലീസ് ക്ലബിലേക്ക് വെളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പീക്കറുടെ അനുമതി തേടിയ ശേഷമാണ് ചോദ്യം ചെയ്യലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ?പോലീസ് കടന്നത്.

പത്തു വര്‍ഷമായി അയല്‍വാസിയായ വീട്ടമ്മയുമായി ബന്ധമുണ്ടായിരുന്നുവെന്ന് വിന്‍സെന്റ് പോലീസിനോട് സമ്മതിച്ചിരുന്നു. അഞ്ചു മാസത്തിനിടെ 900 തവണയാണ് എം.എല്‍.എ വീട്ടമ്മ?െ?യ വിളിച്ചത്. വീട്ടമ്മയും പല തവണ വിന്‍സെന്റിനെ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window