Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നീതീഷ് രാജിവച്ചു; ലാലുവിന്റെ സഖ്യം പെരുവഴിയിലായി
reporter
തേജസ്വിയാദവ് ബീഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം തള്ളി ലാലുപ്രസാദ് യാദവ്. തേജസ്വി പ്രസാദ് രാജിവെക്കില്ലെന്ന് പിതാവും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് എംഎല്‍എമാരുടെ യോഗത്തിനു ശേഷം അറിയിച്ചു. നിതീഷ് കുമാര്‍ തേജസ്വി പ്രസാദിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്നും മഹാസഖ്യം ശക്തമായി മുന്നോട്ട് പോകുമെന്നും എംഎല്‍എമാരുടെ യോഗത്തിനു ശേഷം ലാലു പറഞ്ഞു. നിതീഷും താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഇല്ലെന്നും മാധ്യമങ്ങള്‍ മഹാസഖ്യം തകര്‍ക്കുന്നതിനായി ഇത്തരം വാര്‍ത്തകള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലാലുപ്രസാദ് യാദവ് റെയില്‍വ്വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടുകളില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ജെഡിയുവും മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വിയാദവിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. വെളളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് രാജിവെക്കാനാണ് നിതീഷ് ആവശ്യപ്പെട്ടത്. അഴിമതി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയിലെ രണ്ടാമനായി തുടരുന്നതില്‍ നിതീഷ് കുമാര്‍ എതിര്‍പ്പറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
റെയില്‍വ്വേ ഹോട്ടല്‍, സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും ഇതില്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം ലാലുവിനും ഭാര്യ റാബ്‌റി ദേവിക്കും മക്കള്‍ക്കും ലഭിച്ചുവെന്നുമാണ് സിബിഐ കേസ്. സിബിഐയെ ഉപയോഗിച്ച് ബിജെപി തന്നോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ലാലു ആരോപിക്കുന്നത്.
 
Other News in this category

 
 




 
Close Window