Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തെരുവു പട്ടിയെ ഉദാഹരണം വച്ച് ശശി തരൂര്‍ തിരിച്ചു പണി കൊടുത്തു
reporter
റിപ്പബ്ലിക്ക് ടിവ ടീമിനെ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് ഉപമിച്ച് ശശി തരൂരിന്റെ വിഡിയോ. ശശി തരൂരിന് മൗനമായിരിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അര്‍ണാബിന്റെ 'റിപ്പബ്ലിക്ക്' ടീമിനെ തരൂര്‍ ട്രോളിയത്.
ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അര്‍ണാബ് ഗോസ്വാമി നേതൃത്വം നല്‍കുന്ന റിപബ്ലിക്ക് ടിവിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. തന്നെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമാണ് ചാനല്‍ ഇടപെടുന്നതെന്നായിരുന്നു ശശി തരൂരിന്റെ വാദം.


സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ പരിപാടിക്കിടയില്‍ വ്യക്തിഹത്യ നടത്തിയെന്നൊരോപിച്ച് റിപബ്ലിക്ക് ടിവി ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window