Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ജി.എസ്.ടിക്ക് രാഹുല്‍ ഫുള്‍ഫോം: G -ഗബ്ബര്‍, S-സിങ്, T- ടാക്‌സ്
reporter
ജിഎസ്ടി ചരക്ക് സേവന നികുതിയല്ല, ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ഗാന്ധി. ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് ആളെ കൂട്ടാനായി രാഹുലിന്റെ പ്രസംഗം.
ജിഎസ്ടിയില്‍ ഇനിയും ഒരുപാട് മാറ്റങ്ങളുണ്ടാകണം. ജിഎസ്ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചു. അത് ലഘൂകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നവസര്‍ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ് ഷായുടെ കമ്പനി വളര്‍ച്ച് കുതിച്ചുയര്‍ന്നതില്‍ മോഡി മൗനം പാലിക്കുകയാണ്. അദ്ദേഹം സെല്‍ഫി എടുത്തു കളിക്കുന്നു. പക്ഷെ ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനയിലെ യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്ക് തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും പരാജയപ്പെട്ടു. മോഡി അറിയാനായി പറയുകയാണ് ഗുജറാത്തിലെ യുവാക്കള്‍ക്ക് വിദ്യാഭ്യാസം വേണം. 22 വര്‍ഷക്കാലം കൊണ്ട് എല്ലാ കോളജും സര്‍വകലാശാലകളും അഞ്ചോ പത്തോ വ്യവസായികള്‍ക്കായി വീതം വെച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് കൈമാറി. നാനോ കാര്‍ എവിടെയും കാണാനില്ല. വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. എന്നാല്‍ ആ പണം കാര്‍ഷിക വായ്പ എഴുതുത്തള്ളാന്‍ വിനിയോഗിക്കണം. ടാറ്റയ്ക്ക് നല്‍കിയത് 35,000 കോടിയാണ്, എന്നിട്ട് നാനോ എവിടെ എന്നും രാഹുല്‍ ചോദിച്ചു.
 
Other News in this category

 
 




 
Close Window