Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ജന്മദേശത്ത് ശക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് കാണിക്കാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനായി നരേന്ദ്രമോദി 450 വേദികളില്‍ പ്രസംഗിക്കുന്നു
reporter
ഗുജറാത്ത് തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരക്കിട്ട പ്രചാരണ പരിപാടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലുമായി നിരവധി റാലികളിലും പ്രചാരണ പരിപാടികളിലും മോഡി പങ്കെടുക്കും. അടുത്ത 40 ദിവസത്തേക്ക് തിരക്കിട്ട പ്രചാരണ പരിപാടികളിലാവും മോഡി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നടത്തിയ പടയോട്ടം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 450 ല്‍ പരം മഹാ സമ്മേളനങ്ങളിലാണ് ഒരു മാസത്തിനിടയില്‍ മോഡി സംസാരിച്ചത്. പലപ്പോഴും അതിരാവിലെ തുടങ്ങുന്ന യോഗങ്ങള്‍ രാത്രി ഏറെ വൈകിയാണ് സമാപിച്ചിരുന്നത്. എത്ര രാത്രിയായാലും അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങ്ങിന് റിപ്പോര്‍ട്ട് കൂടി നല്കിയിട്ടേ വിശ്രമിച്ചിരുന്നുള്ളു. അതിനു ഏറെക്കുറെ സമാനമായ പ്രചണ്ട പ്രചാരണത്തിനാണ് മോഡി ഒരുക്കം നടത്തുന്നത്. ഇതിനിടയില്‍ പാര്‍ലമെന്റ് സമ്മേളനവും ഈസ്റ്റ് ഏഷ്യ സമ്മിറ്റും.

ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഹിമാചലില്‍ നവംബര്‍ 9 നും. അതിനു മുമ്പ് നവംബര്‍ 2,4,5 തിയതികളില്‍ലായി ആറ് റാലികളില്‍ ഹിമാചലില്‍ മോഡി പങ്കെടുക്കും.
നവംബര്‍ ഒന്ന് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്‍ തിരക്കിന്റെ ദിനങ്ങളിലേക്ക് മാറുകയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മിനി പതിപ്പ് എന്ന് പറയാവുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് 'മോഡി തരംഗത്തിന്റെ' മാറ്റ് പരിശോധിക്കുന്നത് കൂടിയാവും. അതുകൊണ്ട് തന്നെ വമ്പന്‍ പ്രചാരണ റാലികള്‍ക്കാണ് രൂപം നല്‍കുന്നത്. എണ്ണത്തിലും ഒട്ടും കുറവായിരിക്കില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ കയ്യും മെയ്യും മറന്നുള്ള പ്രചാരണത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്.
 
Other News in this category

 
 




 
Close Window