Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അയ്യോ അദ്ദേഹം തയാറായിട്ടില്ല; വേണമെങ്കില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറപ്പെടാന്‍ പറയാം
reporter
ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരെഞ്ഞെടുപ്പിന് ശേഷം മാത്രമേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് എത്തുകയുള്ളൂ എന്ന് സൂചന നല്കി കോണ്‍ഗ്രസ്. ഈ മാസം അവസാനം രാഹുലിന്റെ സ്ഥാനാരോഹണം ഉണ്ടാകുമെന്നായിരുന്നു മുമ്പ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാകു എന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വ്യക്തമാക്കി. പാര്‍ട്ടി ഇപ്പോള്‍ സജീവമായിരിക്കുകയാണ്. ഈവര്‍ഷം അവസാനത്തോടെ അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിക്കുമെന്ന് അജയ് മാക്കന്‍ പറഞ്ഞു.
അതേസമയം മോദി തരംഗം അവസാനിച്ചെന്നും ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനാണെന്നും പ്രശംസിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിനെതിരെ ബിജെപി രംഗത്തെത്തി. രണ്ടു വള്ളത്തില്‍ ചവിട്ടിയുള്ള പ്രയാണം നടക്കില്ലെന്നും ഉദ്ദവ് താക്കറെ രണ്ടിലൊന്ന് ഉടന്‍ തീരുമാനിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞു. ഭരണപക്ഷത്തിരുന്നു കൊണ്ട് പ്രതിപക്ഷത്തിനു വേണ്ടി പണിയെടുക്കുന്ന നിലപാട് ശരിയല്ലെന്നും ഫട്‌നവിസ് വ്യക്തമാക്കി. സഞ്ജയ് റാവത്ത് ഇന്നലെ നടന്ന ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബിജെപിയെ ചൊടിപ്പിച്ച പ്രസ്താവന നടത്തിയത്.
 
Other News in this category

 
 




 
Close Window