Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ട്രംപിന്റെ തലയ്ക്കു ഭ്രാന്താണെന്ന് കിം
reporter
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും ഉത്തരകൊറിയന്‍ മേധാവി കിം ജോങും തമ്മിലുള്ള വാക് പോര് തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാനസിക രോഗിയാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുമായി നേരിട്ടുള്ള നയതന്ത്ര ബന്ധത്തിന് താല്‍പര്യമില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് കിമ്മിന്റെ പരാമര്‍ശം. ട്രംപിന് മാനസികരോഗം മാറാനുള്ള മരുന്നാണ് നല്‍കേണ്ടതെന്ന് കിം പരിഹസിച്ചു.
കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കന്‍ ഭരണാധികാരി നടത്തിയ ഭീഷണി പ്രസംഗത്തിലൂടെയാണ് കിം ട്രംപ് വാക്‌പോരിന്റെ തുടക്കം. ആണവമിസൈല്‍ പരീക്ഷണങ്ങളുമായി ഇനിയും ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പിനെതിരെയായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനെതിരെ കിം ജോങ് ഉന്‍ രംഗത്ത് വന്നു. അമേരിക്കന്‍ പ്രസിഡന്റിനെ ബുദ്ധിമാന്ദ്യം സംഭവിച്ച വൃദ്ധനെന്നു വിളിച്ച കിം ട്രംപിനെ തീ കൊണ്ട് മെരുക്കുമെന്നും പ്രസ്താവനയിറക്കി. ട്രംപിന്റെ പ്രസംഗത്തെ 'ഒരു നായയുടെ കുര' എന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രിയും വിശേഷിപ്പിച്ചിരുന്നു.

കിം ജോങ് ഉന്നിന് മറുപടിയുമായി വീണ്ടും ട്രംപ് രംഗത്തെത്തി. ഉത്തരകൊറിയയുടെ ഭ്രാന്തന്‍ നേതാവിനെ കാത്തിരിക്കുന്നത് ഇതുവരെ കാണാത്ത പരീക്ഷണമാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരിഹാസം. സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും യാതൊരു മടിയുമില്ലാത്ത ഭ്രാന്തനാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍. ഇതുവരെ കാണാത്ത പരീക്ഷണങ്ങള്‍ അയാള്‍ നേരിടേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
 
Other News in this category

 
 




 
Close Window