Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കായല്‍ കയ്യേറും, ഇനിയും കയ്യേറും ആരുണ്ട് ചോദ്യം ചെയ്യാന്‍? ചാണ്ടി വെല്ലുവിളിച്ചു, മുഖ്യമന്ത്രി പിണങ്ങി
reporter
ജനജാഗ്രത യാത്രക്കിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. മന്ത്രിയെ മുറിയിലേക്ക നേരിട്ട് വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തോമസ് ചാണ്ടിയ വിളിച്ച് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. അതിനിടെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയെ സിപിഐഎം നേതൃത്വവും ശക്തമായി അപലപിച്ചു. തിങ്കളാഴ്ച ചേരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജനജാഗ്രത യാത്രക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് തോമസ് ചാണ്ടി കായല്‍ കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വെല്ലുവിളി ആര്‍ക്കും നടത്താമെന്നും അതേക്കുറിച്ച് മറുപടി നല്‍കേണ്ടത് തോമസ് ചാണ്ടിയാണെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മന്ത്രിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.
 
Other News in this category

 
 




 
Close Window