Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സോളാര്‍ റിപ്പോര്‍ട്ടിലെ ഇക്കിളി വായിക്കാന്‍ മലയാളികള്‍ തിക്കിത്തിരക്കി: നിയമസഭയുടെ വെബ് സൈറ്റ് ഹാങ്ങായി
reporter
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സോളാര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ സൈറ്റ് ഹാങ്ങായി. റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ അപ്‌ലോഡ് ചെയ്തതായുള്ള അറിയിപ്പ് വന്നതിന് പിന്നാലെയാണ് ആളുകള്‍ സൈറ്റില്‍ തള്ളിക്കയറിയത്. നിലവില്‍ സൈറ്റ് ലഭ്യമല്ല.
നാലു വാല്യങ്ങളിലായി 1073 പേജുകളുള്ള റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചശേഷമാണ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ആദ്യം ഇംഗ്ലീഷുള്ള റിപ്പോര്‍ട്ടായിരുന്നു സൈറ്റിലിട്ടത്. സഭാ സമ്മേളനത്തിന് ശേഷം ഏറെ സമയം കഴിഞ്ഞ മലയാളം പരിഭാഷ അപ്‌ലോഡ് ചെയ്തതായിട്ടുള്ള അറിയിപ്പെത്തി. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് അന്വേഷിച്ച് ആളുകള്‍ സൈറ്റില്‍ ഇടിച്ചു കയറുകയായിരുന്നു.
അതേസമയം, ഫയല്‍ കൂടുതലുള്ളതിനാല്‍ ഡൗണ്‍ലോഡ് ആകാന്‍ താമസമുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
 
Other News in this category

 
 




 
Close Window