|
വേള്‍ഡ് എലന്‍ ഷോയില്‍ ഇന്ത്യയുടെ പേര് എത്തിച്ച മലയാളി താരം കുട്ടി ഷെഫ് കിച്ച മുതല്‍ 106 വയസ്സുള്ള ഫുഡ്‌ബ്ലോഗര്‍ മസ്തനാമ്മ വരെയുള്ള നിരവധി പേര്‍ ഓണ്‍ലൈന്‍ വഴി ഇന്ന് പണം സമ്പാധിക്കുന്നുണ്ട്. ഇവരില്‍ ഒരാളാണ് റയാന്‍ എന്ന ആറ് വയസ്സുകാരന്‍, എന്നാല്‍ ഇവരില്‍ നിന്നെല്ലാം റയാനെ വ്യത്യസ്തമാക്കുന്നതെന്തെന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ യൂട്യൂബര്‍മാരില്‍ ഒരാളാണ് എന്നതാണ്. !
യൂട്യൂബ് വഴി കളിപ്പാട്ടങ്ങള്‍ റിവ്യൂ ചെയ്യുകയാണ് കൊച്ചു റയാന്റെ ജോലി. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനമാണ് റയാന്. അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെയാണ് റയാന്‍ ജോലി ചെയ്യുന്നത്. ചെറുപ്പം മുതലേ കളിപ്പാട്ടങ്ങളോട് കൂടുതല്‍ താല്പര്യം ഉണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും നാലാം വയസ്സില്‍ റയാന്‍ ചോദിക്കുന്നത്.
വയസ് ഇരുപതായാലും സ്വന്തമായി പത്ത് കാശുണ്ടാക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ മിക്കവരും. ആറാം വയസ്സിലായാലോ… കളിപ്പാട്ടം, കളി, കുസൃതി എന്നിങ്ങനെ പോകും കുട്ടിക്കാലം. എന്നാല്‍ ആറാം വയസ്സില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് 70 കോടിയോളം രൂപ സമ്പാദിക്കുന്ന ഒരാള്‍ ഉണ്ടെങ്കിലോ ? ഇപ്പോള്‍ കാലം മാറി ഇന്നത്തെ കുട്ടികള്‍ ചെറുപ്പം മുതലേ സമ്പാദിക്കുന്നവരാണ്. |