Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
ഗര്‍ഭിണിയായ യുവതിക്ക് അന്യായ പിരിച്ചുവിടല്‍: 70,000 പൗണ്ട് നഷ്ടപരിഹാരം
reporter

ഗര്‍ഭിണിയായിരുന്ന വേളയില്‍ അസ്വസ്ഥതകള്‍ മൂലം വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിച്ചതിന് ശേഷം ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വീഡിയോ എഡിറ്റര്‍ കൈല ഫാര്‍മറിന് 70,000 പൗണ്ട് നഷ്ടപരിഹാരമാണ് വിധിച്ചത്.

ഓക്സ്ഫോര്‍ഡിലെ ഫ്രഷ് കട്ട് വീഡിയോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൈല, ഗര്‍ഭകാലത്ത് ഛര്‍ദ്ദിയും അസ്വസ്ഥതകളും കാരണം ഓഫീസിലെത്തി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനിയോട് അറിയിച്ചിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചിരുന്നെങ്കിലും, കമ്പനി മാനേജര്‍ ഹാരി പില്‍ അവരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

ഗര്‍ഭിണിയായതില്‍ കൈലയെ അഭിനന്ദിച്ച ഹാരി പിന്നീട് ജോലിയില്‍ നിന്നും ഒഴിവാക്കുന്നതിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായി ട്രൈബ്യൂണല്‍ കണ്ടെത്തി. ജോലിയിലെ പ്രകടനം നിലവാരം പുലര്‍ത്തുന്നില്ലെന്നായിരുന്നു ആരോപണം.

ഗര്‍ഭിണിയായതിനാല്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള അവകാശം കൈലയ്ക്കുണ്ടെന്നും, അത് അനുവദിക്കാതെ പിരിച്ചു വിട്ടത് വിവേചനപരമാണെന്നും കോടതി വ്യക്തമാക്കി. 73,500 പൗണ്ട് നഷ്ടപരിഹാരവും കോടതി ചെലവുമടക്കം നല്‍കാന്‍ കമ്പനിയെ കോടതി നിര്‍ദേശിച്ചു

 
Other News in this category

 
 




 
Close Window