Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
UK Special
  Add your Comment comment
വിന്റേജ് കാറില്‍ ലോകം ചുറ്റി ലണ്ടന്‍ സ്വദേശികള്‍
reporter

ഒരു നൂറ്റാണ്ട് പഴക്കമുള്ള വിന്റേജ് കാറുകളില്‍ ലോകം ചുറ്റി ഒടുവില്‍ വയനാട്ടില്‍ എത്തിയ ലണ്ടന്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടാം. റോബര്‍ട്ടും ജോണും. തലപ്പുഴ എസ്റ്റേറ്റില്‍ കാറുകളുമായി എത്തിയ ഇവര്‍ക്ക് വയനാട് സമ്മാനിക്കുന്നത് കിടിലന്‍ വൈബാണ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കാറുകളുമായി ഇവര്‍ ലോക സഞ്ചാരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വയനാടന്‍ വൈബ് തേടി ഇവിടെയും എത്തി ഈ സുഹൃത്തുക്കള്‍. റോബര്‍ട്ടും ജോണും. റോബര്‍ട്ടിന്റേത് 1926 മോഡല്‍ 6.5 സിലിണ്ടര്‍ ബെന്റ്ലിയാണ്.

ജോണ്‍ ഓടിക്കുന്നത് 1925 മോഡല്‍ 6 സിലിണ്ടര്‍ ബെന്റ്ലി കാര്‍. തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റില്‍ എത്തിയ ഇവര്‍ക്ക് പറയാനുള്ളത് യാത്രകളുടെ വലിയ കഥകള്‍. ലണ്ടനില്‍ നിന്ന് കാര്‍ഗോ വഴി മുംബൈയിലെത്തിച്ചാണ് റോബര്‍ട്ടും ജോണും ഇന്ത്യന്‍ പര്യടനം ആരംഭിച്ചത്. മുംബൈ സ്വദേശിയായ ഡാനിയല്‍ ആണ് ഇന്ത്യയിലെ ഇവരുടെ പ്രധാന ഗൈഡ്. മുംബൈയില്‍ നിന്ന് ഗോവ, കുന്താപുര, ചിക്കമംഗളൂര്‍, കുടക് വഴി വയനാട്ടിലെത്തിയ ഇവര്‍ക്ക് വഴികാട്ടിയായി മാനന്തവാടി സ്വദേശിയായ ദര്‍ശനുമുണ്ട്. വയനാട്ടിലെ പച്ചപ്പും തണുപ്പും ഇവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. കോഴിക്കോടും കറങ്ങി ഇവര്‍ തിരുവനന്തപുരത്ത് ഇന്ത്യന്‍ പര്യടനം അവസാനിപ്പിക്കും. ശ്രീലങ്കയിലേക്കാണ് അടുത്ത യാത്ര

 
Other News in this category

 
 




 
Close Window