Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് ആരംഭിക്കുന്നു
reporter

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് മേയില്‍ തുടങ്ങും. തിരുവനന്തപുരം -കോഴിക്കോട് റൂട്ടിലായിരിക്കും ആദ്യസര്‍വീസ്. ജന്റം ലോഫ്‌ളോര്‍ ബസുകള്‍ ഒഴിവാക്കിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ബസുകള്‍ രംഗത്തിറക്കുന്നത്. പദ്ധതി അനുസരിച്ച് 220 ബസുകളാണ് സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ 24 ബസ് ഓടും. പൈലറ്റ് പദ്ധതി ഒരാഴ്ചയ്ക്കകം വ്യാപിപ്പിക്കും. പത്തുമീറ്റര്‍ നീളമുള്ള ബസിന് 42 സീറ്റ് ഉണ്ടാകും. പുഷ്ബാക്ക് സീറ്റ്, വൈഫൈ സൗകര്യവുമുണ്ടാകും. ഇന്റര്‍നെറ്റ് സേവനത്തിന് ചെറിയ നിരക്ക് ഈടാക്കും.

സൂപ്പര്‍ ഡീലക്‌സ് എസി ബസ് നിരക്കിനേക്കാള്‍ കുറവും സൂപ്പര്‍ഫാസ്റ്റ് ബസ് നിരക്കിനേക്കാള്‍ നേരിയ കൂടുതലുമാകും പുതിയ നിരക്ക്. അതേസമയം, എസി ലോഫ്‌ളോര്‍ നിരക്കിനേക്കാള്‍ കുറവായിരിക്കും. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സീറ്റുകളിലേക്ക് മുന്‍കൂട്ടി റിസര്‍വേഷന്‍ നടത്തും. ദീര്‍ഘദൂര റൂട്ടില്‍നിന്ന് പിന്‍വലിക്കുന്ന എസി ലോഫ്‌ളോര്‍ ബസ് സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കും. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ കണക്റ്റിവിറ്റി എന്നിവയ്ക്കും പ്രയോജനപ്പെടുത്തും. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന് പ്രധാന ഡിപ്പോകളിലാണ് സ്റ്റോപ്പ്. 10 രൂപ അധികം നല്‍കി സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍നിന്ന് യാത്രക്കാര്‍ക്ക് കയറാനാകും.

 
Other News in this category

 
 




 
Close Window