Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി ബസില്‍ ദിലീപ് ചിത്രം; യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി
reporter

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം-തൊട്ടില്‍പ്പാലം സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ശനിയാഴ്ച വൈകീട്ടുണ്ടായ സംഭവം.

കുടുംബസമേതം യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി രശ്മി ആര്‍ ശേഖറാണ് ആദ്യം പ്രതിഷേധവുമായി മുന്നോട്ട് വന്നത്. പിന്നാലെ മറ്റു യാത്രക്കാരും പിന്തുണച്ചു. എന്നാല്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു.

ബസ് യാത്ര ആരംഭിച്ച ഉടന്‍ ദിലീപ് നായകനായ പറക്കുംതളിക എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. 'ഈ വഷളന്റെ സിനിമയാണല്ലോ' എന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെട്ടതോടെ രശ്മി കണ്ടക്ടറോട് സിനിമ ഒഴിവാക്കാനോ മറ്റൊരു ചിത്രം പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തില്‍ കണ്ടക്ടര്‍ ആവശ്യം നിരാകരിക്കുകയും, അടുത്ത സ്റ്റോപ്പായ വട്ടപ്പാറയില്‍ ഇറങ്ങാന്‍ ടിക്കറ്റ് നല്‍കുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയുടെ യാത്ര. എന്നാല്‍ ഭൂരിഭാഗം യാത്രക്കാരും ദിലീപിന്റെ ചിത്രം വേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദര്‍ശനം അവസാനിപ്പിച്ചു

 
Other News in this category

 
 




 
Close Window