Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ മര്‍ദന സംഭവം: എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ പ്രതികരണം
repporter

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ യുവതിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തി. ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭര്‍ത്താവെന്നും, മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും, കുഞ്ഞുങ്ങളെ താഴെയെറിയാന്‍ ശ്രമിച്ചതായും പ്രതാപചന്ദ്രന്‍ ആരോപിച്ചു. യുവതി അതിക്രമം നടത്തിയതിന്റെ ദൃശ്യങ്ങള്‍ തെളിവായി ലഭ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് കേസിലെ പ്രതിയായതിനാലാണ് യുവതിയുടെ ഭര്‍ത്താവ് ബെഞ്ചമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ യുവതി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി, ഭര്‍ത്താവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊന്ന് താനും ചാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതാപചന്ദ്രന്‍ ആരോപിച്ചു. വനിതാ പൊലീസുകാരെ തള്ളിമാറ്റിയെന്നും, അവരെ തടഞ്ഞില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളെ തറയില്‍ എറിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സംഭവം ചെറുക്കുന്നതിനിടെ യുവതി നെഞ്ചില്‍ തള്ളിയതിന്റെ ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നതെന്നും, കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ വനിതാ പൊലീസിന്റെ സഹായം തേടേണ്ടിവന്നതായും പ്രതാപചന്ദ്രന്‍ വ്യക്തമാക്കി.

2024 ജൂണ്‍ 20-നാണ് സംഭവം നടന്നത്. കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് പൊലീസ് മര്‍ദനം നേരിടേണ്ടി വന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഡിയോയില്‍ യുവതിയെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്ത് അടിക്കുന്നതും വ്യക്തമായി കാണാം. തുടര്‍ന്ന് കൂടുതല്‍ അക്രമം തടയാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എച്ച്ഒയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window