Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ്
reporter

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനത യുഡിഎഫിന് ഒപ്പമെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. കേരള ജനത ശക്തമായ പിന്തുണ നല്‍കി വിജയിപ്പിച്ചു. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടി. ജനങ്ങള്‍ അതു മനസ്സിലാക്കി. എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

ജനങ്ങളുടെ മനസില്‍ യുഡിഎഫ് ഉണ്ട് എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുന്ന ജനവിധിയാണിതെന്നും ശബരീനാഥന്‍ പറഞ്ഞു. തിരുവനന്തപുരം കവടിയാര്‍ ഡിവിഷനില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ ശബരി നാഥന്‍ വിജയിച്ചതിന് പിന്നാലെയാണ് പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകള്‍ ശേഷം യുഡിഎഫ് നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളില്‍ 50 എണ്ണത്തില്‍ യുഡിഎഫ് മുന്നേറ്റം നേടിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലും വലിയ നേട്ടമാണ് യുഡിഎഫ് സ്വന്തമാക്കിയത്.

 
Other News in this category

 
 




 
Close Window