Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ട്രെയിന്‍ യാത്രയില്‍ ലഗേജ് നിയന്ത്രണം; സൗജന്യ പരിധിക്കപ്പുറം ചാര്‍ജ് അടയ്ക്കണം
reporter

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ സൗജന്യ അലവന്‍സ് പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നതിന് അധിക ചാര്‍ജ് അടയ്‌ക്കേണ്ടതുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങളെക്കുറിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്. വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നായിരുന്നു എംപിയുടെ ചോദ്യം.

ക്ലാസ് തിരിച്ചുള്ള സൗജന്യ അലവന്‍സ്

യാത്രക്കാര്‍ക്ക് പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി രേഖാമൂലം അറിയിച്ചു.

- സെക്കന്‍ഡ് ക്ലാസ്: 35 കിലോഗ്രാം സൗജന്യമായി; ചാര്‍ജ് അടച്ച് പരമാവധി 70 കിലോഗ്രാം വരെ.

- സ്ലീപ്പര്‍ ക്ലാസ്: 40 കിലോഗ്രാം സൗജന്യമായി; പരമാവധി 80 കിലോഗ്രാം വരെ.

- എ.സി ത്രീ ടയര്‍ / ചെയര്‍ കാര്‍: 40 കിലോഗ്രാം സൗജന്യമായി.

- ഫസ്റ്റ് ക്ലാസ് / എ.സി ടു ടയര്‍: 50 കിലോഗ്രാം സൗജന്യമായി; പരമാവധി 100 കിലോഗ്രാം വരെ.

- എ.സി ഫസ്റ്റ് ക്ലാസ്: 70 കിലോഗ്രാം സൗജന്യമായി; ചാര്‍ജ് അടച്ച് പരമാവധി 150 കിലോഗ്രാം വരെ.

നിയമവിരുദ്ധ ചരക്കുകള്‍

വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ചരക്കുകള്‍ വ്യക്തിഗത ലഗേജായി പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

- നിശ്ചിത പരിധി കവിയുന്ന ലഗേജുകള്‍ റെയില്‍വേയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ബ്രേക്ക് വാനുകളില്‍ ബുക്ക് ചെയ്ത് കൊണ്ടുപോകണം

 
Other News in this category

 
 




 
Close Window