Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
കേന്ദ്ര സര്‍ക്കാന് ഈ വര്‍ഷം ചെലവാക്കാന്‍ 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസര്‍വ് ബാങ്ക്
Text By: Team ukmalayalampathram
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2024 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140 ശതമാനം വര്‍ധനവാണിത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപ മിച്ചമായി കേന്ദ്രത്തിന് കൈമാറിയിരുന്നു. മുംബൈയില്‍ നടന്ന ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ 608-ാമത് മീറ്റിംഗില്‍ നിലവിലെ ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2,10,874 കോടി രൂപ മിച്ചമായി കൈമാറാന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. '2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ (crb) നിലനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ ഉണ്ടായ മുന്നേറ്റം കണക്കിലെടുത്ത് CRB 6 ശതമാനമായി ഉയര്‍ത്തി. സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ CRB 6.50 ശതമാനമായി വീണ്ടും ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെ 2023-24 വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 2,10,874 കോടി രൂപ കൈമാറാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി' -ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window