Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
കലാഭവന്‍ ലണ്ടനിന്റെ നേതൃത്വത്തില്‍ സൂംബ പരിശീലന ്ക്ലാസും കളരിപ്പയറ്റ് പരിശീലനത്തിന്റെ പുതിയ ബാച്ചും ആരംഭിക്കുന്നു
repporter

കലാഭവന്‍ ലണ്ടന്‍ Zumba പരിശീലനക്ളാസ്സുകളും, കളരിപ്പയറ്റ് പരിശീലനത്തിന്റെ പുതിയ ബാച്ചുകളും ആരംഭിക്കുന്നു. യുകെയില്‍ ഒരു വാഹനം റോഡില്‍ ഇറക്കാന്‍ MOT നിര്‍ബന്ധമാണ്, അത് സ്വന്തം വാഹനത്തിന്റെ ഉടമകളായ നമ്മള്‍ ഉറപ്പുവരുത്താറുമുണ്ട്. പക്ഷെ നമ്മളില്‍ എത്രപേര്‍ നമ്മുടെ സ്വന്തം ശരീരത്തിന്റെ MOT കൃത്യമായി പരിശോധിക്കാറുണ്ട്? ജോലി ചെയ്യാനും ദീര്‍ഘകാലം ജീവിക്കാനും ഉതകുന്ന ആരോഗ്യപരമായ ഒരു ശരീരമാണ് നമ്മള്‍ക്കുള്ളതെന്ന് നമ്മള്‍ എപ്പോഴെങ്കിലും ഉറപ്പു വരുത്താറുണ്ടോ?

യുകെയിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ ശരിയായ ആരോഗ്യ പരിപാലനത്തിന് സമയം കണ്ടെത്താന്‍ സാധിക്കാത്തവരാണ് മലയാളികളായ നമ്മള്‍. പക്ഷെ അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്. ക്രമമല്ലാത്ത ഭക്ഷണ രീതികള്‍ കാരണവും ശരിയായ വ്യായാമത്തിന്റെ കുറവു കൊണ്ടും വളരെ ചെറുപ്പത്തില്‍ തന്നെ ഹൃദ് രോഗികള്‍ ആകുകയും അകാലത്തില്‍ മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം നമ്മുടെ ഇടയില്‍ കൂടി വരികയാണ്. നമ്മുടെ ഭക്ഷണ രീതികളും ശരീര ഘടനയും യുകെയിലെ കാലാവസ്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെങ്കിലും അതിജീവിക്കണമെങ്കിലും ഏതെങ്കിലും രീതിയിലുള്ള ശാരീരികമായ വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമാണ്.

ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പിന്തുടരാന്‍ സാധിക്കുന്ന വളരെ ലളിതവും,ശരീരത്തോടൊപ്പം മനസ്സിനും ആരോഗ്യവും ആനന്ദവും നല്‍കുന്ന Zumba പരിശീലനക്ളാസ്സുകള്‍ കലാഭവന്‍ ലണ്ടന്‍ ആരംഭിക്കുന്നത്. നര്‍ത്തകിയും Zumba പരിശീലനത്തില്‍ യുകെയില്‍ നിന്നും സര്‍ട്ടിഫൈഡ് ട്രെയിനറുമായ ആര്‍ച്ച അജിത് ആണ് ക്ലാസുകള്‍ നയിക്കുന്നത്. കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.ഈ ലോകത്ത് ആദ്യമായി നിയമങ്ങളാല്‍ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു. മറ്റുള്ള എല്ലാ മാര്‍ഷ്യല്‍ ആര്‍ട്ടുകളും കളരിപ്പയറ്റില്‍ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ സ്വാധീനത്തില്‍ നിന്നോ ഉണ്ടായതാണ്, ആയോധന കലയായ കളരിപ്പയറ്റ് പരിശീലിക്കുന്നതിലൂടെ ആരോഗ്യ പരിപാലനം കൂടിയാണ് കലാഭവന്‍ ലണ്ടന്‍ ലക്ഷ്യം വെക്കുന്നത്. കളരി പരിശീലന ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത് ആരോഗ്യ പരിപാലനത്തിന് ഉതകുന്ന വ്യായാമ മുറകള്‍ ഉള്‍പ്പെടുത്തിയാണ്. കളരിപ്പയറ്റിന്റെ പുതിയ ബാച്ചുകളും ഉടന്‍ ആരംഭിക്കുന്നു. കളരിപ്പയറ്റ് പരിശീലനത്തിലും അഭ്യാസങ്ങളിലും നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ മാസ്റ്റര്‍ മനു സുനില്‍കുമാര്‍ ആണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും ക്ലാസുകള്‍ ഉണ്ടായിരിക്കും.

Zumba / കളരിപ്പയറ്റ് ക്ളാസ്സുകള്‍ ഓണ്‍ലൈനും നേരിട്ടും പരിശീലനം നേടാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, കലാഭവന്‍ ലണ്ടന്‍ Tel : 07841613973 / email : kalabhavanlondon@gmail.com

 
Other News in this category

 
 




 
Close Window