റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹം മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 12ന് നടക്കും.
പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുകയാണ് അംബാനി കുടുംബം. ജൂലൈ 2ന് വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ പാല്‍ഗഢിലെ സ്വാമി വിവേകാനന്ദ വിദ്യാമന്ദിറിലാണ് സമൂഹ വിവാഹം നടക്കുക. |