ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ് ടസ്‌കേഴ്സിലെ സാമൂല്‍ ജോസഫ് ബെസ്റ്റ് ബൗളര്‍ ആയി മാറി. ചുരുങ്ങിയ സമയം കൊണ്ട് ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കാന്‍ കഴിഞ്ഞത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കോഡിനേറ്റര്‍സ് ചാള്‍സ്, സജോ, ഗ്ലാടിന്‍ എന്നിവരോടൊപ്പം മറ്റു ടീം അംഗങ്ങള്‍ കൂടി കഠിന പ്രയത്നം ചെയ്തത് കൊണ്ട് മാത്രം ആണെന്ന് ടീമിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. എത്തിച്ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കിമാറ്റിയ എല്ലാവര്‍ക്കും കേരള സൂപ്പര്‍ കിങ്സ് ആശംസകള്‍ അറിയിച്ചു.