Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
അസോസിയേഷന്‍
  Add your Comment comment
പ്ലീമൗത്ത് സെന്റ് മേരീസ് മലങ്കര കാത്തോലിക് ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ്: പ്ലീമൗത്ത് റോയല്‍സ് ജേതാക്കള്‍
Text By: Reporter, ukmalayalampathram
സെന്റ് മേരീസ് മലങ്കര കാത്തോലിക് ചര്‍ച്ച് പ്ലീമൗത്ത് നടത്തിയ വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്ലീമൗത്ത് റോയല്‍സ് ജേതാക്കളായി. എട്ടു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്ലീമൗത്ത് ഇലവന്‍, ടോണ്ടന്‍ സൂപ്പര്‍ റൈഡേഴ്‌സ്, പ്ലീമൗത്ത് റോയല്‍സ്, ടോര്‍ക്വേ ചലഞ്ചേഴ്സ് എന്നിവര്‍ സെമി ഫൈനല്‍ മത്സരത്തില്‍ എത്തി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇടവക വികാരി ഫാദര്‍ കുരിയക്കോസ് തടത്തിലിനുവേണ്ടി ചര്‍ച്ച് കമ്മറ്റി അംഗങ്ങള്‍ ആയ ജിജോ, തോമസ്, ബെന്‍സണ്‍, സിറില്‍, ലിനെറ്റ് എന്നിവര്‍ കൈമാറി. ഒന്നാം സമ്മാനമായി അഞ്ഞൂറു പൗണ്ടും ട്രോഫിയുമാണ് സമ്മാനിച്ചത്. രണ്ടാം സമ്മാനമായി 250 പൗണ്ടും നല്‍കി.
 
Other News in this category

 
 




 
Close Window