Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=111.1235 INR  1 EURO=93.5629 INR
ukmalayalampathram.com
Sun 23rd Mar 2025
 
 
അസോസിയേഷന്‍
  Add your Comment comment
കോടഞ്ചേരിയില്‍ നിന്നു യുകെയിലേക്ക് കുടിയേറിയവര്‍ പതിനേഴാമത് വാര്‍ഷിക സംഗമം നടത്തി
Text By: Team ukmalayalampathram
കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പതിനേഴാമത് വാര്‍ഷിക സംഗമം വില്‍ഷയറിലെ ബ്രേസൈഡ് സെന്റ്‌ററില്‍ വച്ച് ജൂലൈ 5, 6, 7 തീയതികളില്‍ നടത്തപ്പെട്ടു.

2008 ല്‍ ആരംഭിച്ച കോടഞ്ചേരി സംഗമം യുകെയിലുള്ള കോടഞ്ചേരിക്കാരുടെ വര്ഷം തോറുമുള്ള സംഗമ വേദിയാണ്, പ്രായഭേദമെന്ന്യേ കോടഞ്ചേരിക്കാര്‍ ഒത്തുകൂടുകയും തങ്ങളുടെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വര്‍ഷവും നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

പതിവു പോലെ മൂന്നു ദിവസം നീണ്ടു നിന്ന കലാ, സാംസ്‌ക്കാരിക, കായിക പരിപാടികള്‍ വെള്ളിയാഴ്ച വൈകുന്നേരം കോടഞ്ചേരി സ്വദേശിയായ ഫാദര്‍ ലൂക്ക് മരപ്പിള്ളി നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

യുകെയുടെ വിദൂര ദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബങ്ങള്‍ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകള്‍ പാടിയും രാവേറെ വൈകും വരെ വിവിധ കലാപരിപാടികളില്‍ മുഴുകി സമയം ചെലവഴിച്ചു .

ശനിയാഴ്ച ഉച്ച വരെ പ്രായഭേദമന്യേ എല്ലാവരും വിവിധയിനം ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കെടുത്തു. വ്യത്യസ്തതയും, പുതുമയും നിറഞ്ഞ മത്സരങ്ങള്‍ എല്ലായ്‌പ്പോഴും പൊട്ടിച്ചിരിയില്‍ ആണ് അവസാനിച്ചത്.

ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാവാസനകള്‍ പുറഞ്ഞെടുത്ത വൈവിധ്യമാര്‍ന്ന പരിപാടികള്‍, നൃത്ത വിസ്മയങ്ങള്‍ കൊണ്ടും, ഏകാംഗ അഭിനയങ്ങള്‍ കൊണ്ടും വേറിട്ട് നിന്നു.

കോടഞ്ചേരിക്കാരുടെ ഒത്തൊരുമ വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച വൈകുന്നേരത്തെ ബാര്‍ബിക്യു അത്താഴവും, ക്യാമ്പ് ഫയറും, നേരം വെളുക്കുവോളം നീണ്ടു നിന്ന നൃത്തച്ചുവടുകളും.

മലയാളം കുര്‍ബാനയോടെ ആരംഭിച്ച ഞാഴറാഴ്ച ദിവസം, എല്ലാവരും ചേര്‍ന്ന് നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കാനുള്ള ഒരു വേദിയായി മാറി. എല്ലാ വര്‍ഷവും നാട്ടില്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷവും ഊര്‍ജസ്വലമായി തുടരാന്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുത്തു.

വരുന്ന വര്‍ഷത്തെ സംഗമത്തിനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം, ഉച്ചഭക്ഷണം. അടുത്ത വര്‍ഷം വീണ്ടും കാണുമെന്ന ഉറപ്പോടെ എല്ലാവരും മനസ്സില്ലാമനസ്സോടെ അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങി.

ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് ബേബി അബ്രഹാം ഞള്ളിമിക്കല്‍ (പ്രസിഡന്റ്), സന്തോഷ് ജോണ്‍ വട്ടപ്പാറ (സിക്രട്ടറി), ലാല്‍സണ്‍ (ട്രഷറര്‍), സ്മിത ബിജു (വൈസ് പ്രസിഡന്റ), ഷാന്റി ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ നേതൃത്വംനല്‍കി.

2024-25 വര്‍ഷത്തെ ഭാരവാഹികളായി തങ്കച്ചന്‍ ജോസഫ് കാഞ്ഞിരത്തിങ്കല്‍ (പ്രസിഡന്റ്), ജോജി തോമസ് പുത്തന്‍പുരയില്‍(സിക്രട്ടറി), രാജീവ് തോമസ് അറമത്ത് (ട്രഷറര്‍), ജ്യോതി ജയ്സണ്‍(വൈസ് പ്രസിഡന്റ്), ബീന ജോണ്‍സണ്‍(ജോയന്റ് സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
 
Other News in this category

 
 




 
Close Window