എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി പൊരുതാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുല്‍ ?ഗാന്ധി കുറിച്ചു.
വയനാട്ടിലെ ജനങ്ങള്‍ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും അവര്‍ക്ക് തന്റെ സഹോദരിയേക്കാള്‍ മികച്ച മറ്റൊരു നേതാവിനെ നിര്‍ദ്ദേശിക്കാനില്ലെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു.
വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോണ്‍?ഗ്രസ്. രാഹുല്‍ ?ഗാന്ധി, സോണിയ ?ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍?ഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ?ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ?ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ?ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. |