500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ എത്തിയ ശേഷമുള്ള ഈ ദീപാവലി വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭ?ഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാര്‍ മേളയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
''എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളും ദീപാവലി ആഘോഷിക്കും. ഈ വര്‍ഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ് . 500 വര്‍ഷങ്ങള്‍ക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തില്‍ ശ്രീരാമന്‍ ഇരിക്കുന്നു, അദ്ദേഹത്തിന്റെ മഹത്തായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്. ഇത്തരമൊരു സവിശേഷവും മഹത്തായതുമായ ദീപാവലിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ എല്ലാവരും വളരെ ഭാഗ്യവാന്മാരാണ്,'' പ്രധാനമന്ത്രി പറഞ്ഞു. |