പ്രധാനമന്ത്രിയുടെ ദീപാവലി ആശംസ സന്ദേശം:
രാജ്യവാസികള്‍ക്ക് ദീപാവലി ആശംസകള്‍. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തില്‍, എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവുമുള്ള ജീവിതം ആശംസിക്കുന്നു. എല്ലാവര്‍ക്കും ലക്ഷ്മി മാതാവിന്റെയും ശ്രീ ഗണപതിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ.
അതേസമയം ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഗുജറാത്തില്‍ എത്തിയിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം 5.30ന് അദ്ദേഹം കേവാഡിയയിലെ ഏക്ത നഗറിലെത്തും. 280 കോടിരൂപയുടെ വിവിധ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. |