മുഖ്യമന്ത്രിയുടെ ദീപാവലി ആശംസ:
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകള്‍ക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.
അതേസമയം ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ദീപാവലി ആശംസിച്ചു. ആഘോഷത്തിന്റെ ആഹ്ലാദത്താല്‍ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം പ്രചോദനമേകട്ടെയെന്നാണ് ?ഗവര്‍ണര്‍ പറഞ്ഞത്. |