സാമൂഹിക ക്ഷേമ സുരക്ഷാ പെന്‍ഷനിലെ സര്‍ക്കാര്‍ തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരും. സര്‍ക്കാര്‍ മേഖലയിലുള്ള 9201 പേര്‍ അനധികൃത പെന്‍ഷന്‍ കൈപ്പറ്റി. 2017 മുതല്‍ 2020 വരെ 39.27 കോടി രൂപ തട്ടിപ്പിലൂടെ കൈക്കലാക്കി. 2000 മുതലുള്ള കണക്കെടുത്താല്‍ കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരിനെ കബളിപ്പിച്ചതില്‍ നിന്ന് ഈ തുക തിരികെ പിടിക്കണമെന്ന് സി& എജി ശിപാര്‍ശ നല്‍കി. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി& എജി ശിപാര്‍ശ. സി& എജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2023 സെപ്റ്റംബറില്‍. ഇതുവരെ പണം തിരികെ പിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പട്ടികയിലുണ്ട്. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. |