|
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തറിലെ അമീറും ചര്‍ച്ച നടത്തി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളിലും ഫുഡ് പാര്‍ക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍ താനി അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങാന്‍ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനയ്ക്ക് ഖത്തര്‍ അമീര്‍ നന്ദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമായി. ചര്‍ച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. |