|
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങള്‍ തുടങ്ങുന്നതില്‍ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറി. തൊഴില്‍സമരങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ലെന്നും പി രാജീവ് പറഞ്ഞു.
നടപടികള്‍ സുതാര്യമായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 18 സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രോ തുടങ്ങാനുള്ള സാങ്കേതിക സാധ്യത പഠനത്തിന് കെഎംആര്‍എല്ലിന് അനുമതി ലഭിച്ചു. അതില്‍ കെഎംആര്‍എല്ലിനെ അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. നിക്ഷേപത്തിന് സമയമെടുക്കുമെന്നും നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. |