Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു, വ്യാഴാഴ്ച മുതല്‍ ലഭിക്കും
reporter

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ അറിയിച്ചു.

26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.

 
Other News in this category

 
 




 
Close Window