Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മകനെ പിന്തുണച്ച് ടിനി ടോം : 'കാലം എല്ലാം തെളിയിക്കും'
reporter

കഞ്ചാവ് കേസില്‍ നടന്‍ ടിനി ടോമിന്റെ മകന്‍ ആദം അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയായിരിക്കെ, മകനെ പിന്തുണച്ച് ടിനി ടോം നടത്തിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

''കാലം എല്ലാം തെളിയിക്കും. അപ്പന്‍ നിന്റെ കൂടെയുണ്ട്'' എന്ന സന്ദേശത്തോടെയാണ് ടിനി ടോം മകനോട് കുറിപ്പ് എഴുതിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയത്. മകന്‍ തെറ്റ് ചെയ്തുവെന്ന അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ടിനി ടോം മറുപടി നല്‍കി. ''അവന് തെറ്റ് ചെയ്തിട്ടില്ല. അവന്റെ പക്കല്‍ കഞ്ചാവുണ്ടായിരുന്നില്ല. ഞാന്‍ അത് തെളിയിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ചിലര്‍ അച്ഛന്‍ സംയമനം പാലിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, ടിനി ടോം ''അവന്‍ തെറ്റ് ചെയ്തിട്ടില്ല'' എന്ന നിലപാട് ആവര്‍ത്തിച്ചു. ''അപ്പന്റെ വില കളയരുത്'' എന്നൊരു കമന്റിന് മറുപടിയായി, ''ഞാനത് തെളിയിക്കും'' എന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന് കീഴില്‍ വന്ന കമന്റുകളില്‍ ''നല്ല അച്ഛനാവുക, നല്ല കൂട്ടുകാരനാവുക'', ''മോനെ തള്ളിപ്പറയാതെ ഇരുന്നാല്‍ ഇതിലും വലുത് കാണേണ്ടിവരും'' തുടങ്ങിയവയും ഉണ്ടായിരുന്നു.

ടിനി ടോം തന്റെ കുറിപ്പില്‍ സങ്കീര്‍ത്തനം 91 ഉദ്ധരിച്ച്, ''അവന്‍ നിന്നെ വേട്ടക്കാരന്റെ കെണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍ നിന്നും വിടുവിക്കും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ'' എന്നായിരുന്നു സന്ദേശം.

ഈ സംഭവത്തില്‍ ടിനി ടോമിന്റെ ഉറച്ച നിലപാടും മകനെ പിന്തുണച്ചുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window