Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=107.1008 INR
ukmalayalampathram.com
Mon 02nd Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാനെതിരായ യുഎസ് ആക്രമണം: അമേരിക്കന്‍ ജനതയില്‍ ഭിന്നത
reporter

വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍ ആക്രമണത്തെ യുഎസ് ജനതയില്‍ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ലെന്ന് റോയിട്ടേഴ്സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. 43% അമേരിക്കക്കാര്‍ ആക്രമണത്തെ എതിര്‍ത്തപ്പോള്‍, 27% പേര്‍ ട്രംപിന്റെ നീക്കത്തെ പിന്തുണച്ചു. ശേഷിക്കുന്ന 29% പേര്‍ അഭിപ്രായം വ്യക്തമാക്കിയില്ല.

ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതിനെ നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമാണ് അംഗീകരിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും യുഎസ് നീക്കത്തെ എതിര്‍ക്കുന്നവരുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ 55% പേര്‍ ആക്രമണത്തെ പിന്തുണച്ചപ്പോള്‍, 13% പേര്‍ എതിര്‍ത്തു. 32% പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ 42% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ പിന്തുണ കുറയാനിടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍

ഗ്യാസ്, എണ്ണ വിലകള്‍ ഉയര്‍ന്നാല്‍ ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സര്‍വേയില്‍ പറയുന്നു. 45% അമേരിക്കക്കാരും, 34% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും, 44% സ്വതന്ത്രരും എണ്ണവില കൂടിയാല്‍ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളില്‍ 74% പേര്‍ ആക്രമണത്തെ എതിര്‍ത്തപ്പോള്‍, 7% പേര്‍ മാത്രമാണ് പിന്തുണച്ചത്. 19% പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

തെരുവിലിറങ്ങിയ പ്രതിഷേധങ്ങള്‍

ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ യുഎസില്‍ വ്യാപക പ്രതിഷേധം നടന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടണ്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി

 
Other News in this category

 
 




 
Close Window