Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം
reporter

ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രയേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം ആരംഭിച്ചു. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഫെബ്രുവരി 28-ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ കത്തില്‍ പ്രകോപനപരമായ പ്രസ്താവനകളും ഇറാന്‍ അനുകൂല തീവ്ര നിലപാടുകളും നടത്തുന്നവരെ നിരീക്ഷിക്കണമെന്ന് നിര്‍ദേശിച്ചു. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ശ്രദ്ധിക്കണമെന്നും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷാ നിര്‍ദേശങ്ങള്‍

- അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.

- അമേരിക്ക, ഇസ്രയേല്‍ കോണ്‍സുലേറ്റുകള്‍, എംബസികള്‍, മറ്റ് നയതന്ത്ര ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുക.

യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഷിയാ മുസ്ലിം വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ ജമ്മു കശ്മീരില്‍ സംഘര്‍ഷഭരിതമായ സാഹചര്യം ഉണ്ടായി. ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window