Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തൃശൂര്‍കാര്‍ക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും: രാജ്യസഭയില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്
Text By: UK Malayalam Pathram
രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് എം.പി ജോണ്‍ ബ്രിട്ടാസ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേല്‍ ഉള്ള കടന്നുകയറ്റം തടയുമെന്ന്.ഭരണഘടന ലംഘനമാണ് ബില്ലില്‍ ഉടനീളം.മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനാണ് ബിജെപിയുടെ ശ്രമം.ഹോളി ആഘോഷ സമയത്ത് ഉത്തര്‍പ്രദേശിലെ മസ്ജിദുകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചു.കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാല സമയത്ത് മതങ്ങളുടെ ഒരുമ കേന്ദ്രം കാണണം. ഇതാണ് കേരളത്തിന്റെ സംസ്‌കാരം.ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുണ്ട്. പക്ഷേ ജബല്‍പൂരില്‍ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടന്നു.

എമ്പുരാനിലെ മുന്ന എന്ന കഥാപാത്രത്തെ ഇവിടെ ഈ സഭയില്‍ കാണാം. തൃശൂര്‍കാര്‍ക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആര്‍ക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീര്‍ ഒഴുക്കലാണെന്നും ബി ജെ പിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window