Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
Teens Corner
  Add your Comment comment
പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത്: ചിത്രം നോബഡി
Text By: UK Malayalam Pathram
എന്ന് നിന്റെ മൊയ്ദീന്‍, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്നു. nobody എന്നാണ് സിനിമയുടെ പേര്. സംവിധായകന്‍ നിസാം ബഷീര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ-ഫോര്‍ എക്‌സ്പീരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം ഹക്കീം ഷാ, അശോകന്‍, മധുപാല്‍, ലുക്ക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്ചേഴ്സ്ഖ് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വെച്ച് നടന്നു.


നോബഡി ഉറപ്പായും ഒരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സ് തന്നെയാവുമെന്നും ആഴമേറിയ വികാരനിര്‍ഭര നിമിഷങ്ങളും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും നിറഞ്ഞൊരു ചിത്രമാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സംവിധായകന്‍ നിസാം ബഷീര്‍ പറയുന്നത് ചിത്രത്തിന് പലതരം ജോണറുകള്‍ കൂടി ചേര്‍ന്ന ഒരു സ്വഭാവം ഉണ്ടെന്നാണ്.

ആനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിന് സംഗീതം ചെയ്ത ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് നോബഡിക്ക് ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദിനേശ് പുരുഷോത്തമന്‍ ആണ്. കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങളുടെ വിജയം നോബഡിയിലൂടെയും നിസാം ബഷീര്‍ ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 
Other News in this category

 
 




 
Close Window