എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ദശാബ്ദം എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഇരിക്കുക എന്നത് അപൂര്‍വതയുള്ള കാര്യമാണ്. സമൂഹത്തില്‍ അപൂര്‍വ്വം ചില വ്യക്തികള്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ദൗര്‍ബല്യങ്ങള്‍ ഉണ്ടാക്കാതെ സംഘടനയെ വളര്‍ച്ചയിലേക്ക് നയിച്ചു. വെള്ളാപ്പള്ളിക്ക് നല്‍കുന്നത് ഉചിതമായ സ്വീകരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് നിര്‍വ്വഹിച്ചത്. തുടര്‍ച്ചയായി വിശ്വാസം നേടിയെടുക്കാനും, നിലനിര്‍ത്തുവാനും വെളളാപ്പള്ളി നടേശന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. |