കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ വരവ് അനിശ്ചിതത്വത്തില്‍. സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ളവരുടെ കളി നേരില്‍ കാണാമെന്ന ആരാധകരുടെ മോഹത്തിനാണ് കരിനിഴല്‍ വീണിരിക്കുന്നത്. അപ്പിയറന്‍സ് ഫീസായി നല്‍കാനുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതാണ് അനിശ്ചിതത്വത്തിനു കാരണം. ഈ വര്‍ഷം ഒക്ടോബറില്‍ ടീം ഇന്ത്യയിലെത്തി കേരളത്തിലേക്ക് കളിക്കാന്‍ വരുമെന്നും അതിന്റെ പ്രഖ്യാപനം അര്‍ജന്റീന ടീം ഔദ്യോ?ഗികമായി നടത്തുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈയടുത്തു അര്‍ജന്റീന ടീമുമായി അടുത്തു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ?ഗാസ്റ്റല്‍ എഡുല്‍ ടീമിന്റെ വരാനിരിക്കുന്ന പോരാട്ടങ്ങളുടെ ഷെഡ്യൂള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. സ്ഥിരീകരിക്കാത്ത പട്ടികയാണ് അന്ന് അദ്ദേഹം പങ്കിട്ടത്.
ഇന്ത്യയിലേക്ക് വരുമെന്നു പറഞ്ഞ സമയത്ത് അര്‍ജന്റീന ടീം ചൈന, അം?ഗോള, ഖത്തര്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുമെന്നായിരുന്നു പട്ടികയില്‍ നിന്നു വ്യക്തമായത്. ഇതോടെ ഇന്ത്യയിലേക്കുള്ള വരവ് സംശയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ ഷെഡ്യൂള്‍ ഏതാണ്ട് ഉറപ്പാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ അര്‍ജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. ഒരു പോരാട്ടം കൊച്ചിയില്‍ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. മത്സരത്തിനു ആദ്യം സ്‌പോണ്‍സര്‍മാരാകന്‍ സന്നദ്ധത അറിയിച്ചത് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ?ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനായിരുന്നു. 100 കോടി രൂപ സ്വരൂപിക്കാനായിരുന്നു അവരുടെ പദ്ധതി. അതില്‍ തന്നെ 70 കോടിയോളം രൂപ അപ്പിയറന്‍സ് ഫീസായി തന്നെ നല്‍കേണ്ടി വരും. എന്നാല്‍ ഫണ്ടിങ് വിജയിച്ചില്ല.
പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താ ചാനല്‍ ഉടമകളായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു സ്‌പോണ്‍സര്‍ഷിപ്പ് കൈമാറി. എന്നാല്‍ ഈ സ്‌പോണ്‍സര്‍ഷിപ്പിലും കാര്യങ്ങള്‍ വിജയിക്കില്ലെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. മാര്‍ച്ചില്‍ ഇന്ത്യയിലും സിം?ഗപ്പൂരിലുമായി ഫുട്‌ബോള്‍ പ്രോത്സാഹിക്കുന്നതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൈകോര്‍ത്ത എച്എസ്ബിസി ഇന്ത്യ, ഒക്ടോബറില്‍ അര്‍ജന്റീന ടീം ഇന്ത്യയിലെത്തുമെന്നു ഔദ്യോ?ഗികമായി വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്ക്, കേന്ദ്ര കായിക മന്ത്രാലയം എന്നിവയുടെ അനുമതി ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാരും സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ നിലവിലെ അവസ്ഥ സംബന്ധിച്ചു സ്‌പോണ്‍സര്‍മാരോടു ചോദിക്കു എന്നാണ് മന്ത്രി പറയുന്നത്. ലോക ചാംപ്യന്‍മാരുടെ വരവ് സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ തേടുമ്പോള്‍ എച്എസ്ബിസിക്കും ഉത്തരമില്ല. ഔദ്യോ?ഗിക സ്‌പോണ്‍സര്‍മാരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.