സിഡാര്‍ അക്കാഡമി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആഘോഷത്തില്‍ വിവിധ മതവിശ്വാസങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഒത്തുചേര്‍ന്നു. ഈസ്റ്റര്‍, ഈദ്, വിഷു ആഘോഷങ്ങളുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗമം. പ്രസിഡന്റ് അജീഷ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ആഘോഷത്തില്‍ സെക്രട്ടറി സ്മൃതി രാജീവ്, ട്രഷറര്‍ ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ അജയ് പെരുമ്പലത്, അനീഷ് ജോണ്‍, ജോയിന്റ് സെക്രട്ടറി അജിത് സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കമ്മ്യൂണിറ്റിയുടെ ഐക്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി മാറിയ ഈ ആഘോഷവേളയില്‍ കമ്മ്യൂണിറ്റിയുടെ ഇരുപതാം വര്‍ഷ ആഘോഷ പരിപാടിയുടെ പ്രത്യേക പേരും ലോഗോയും ('LKC 20-20 CELEBRATION- ഒരുമയുടെ പെരുമയുടെ ഇരുപത് വര്‍ഷങ്ങള്‍') ജനറല്‍ കണ്‍വീനര്‍ രമേശ് ബാബുവും മറ്റ് ഭാരവാഹികളും ചേര്‍ന്ന് പ്രകാശനം ചെയ്തു. പരിപാടിയില്‍ ലോഗോ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രജീഷ് തിലകിനെ അഭിനന്ദിച്ചു.
പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഈസ്റ്റര്‍, ഈദ്, വിഷു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന കമ്യൂണിറ്റി അംഗങ്ങള്‍ക്കും അവരുടെ സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സ്പെഷ്യല്‍ അടപ്രഥമന്‍ അതിഥികള്‍ക്ക് ഒരു പുതു രുചിക്കൂട്ടായും മാറി. വിവിധ കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികളും മുതിര്‍ന്നവരുമായ കലാകാരന്മാരെയും അവരെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും എത്തി. ഡാന്‍സ് അദ്ധ്യാപകരായ ടോണി വഞ്ചിത്താനം, നീരജ കലേഷ്, ഗീതു ശ്രീജിത്ത്, അഷിത വിനീത് എന്നിവര്‍ക്കും പ്രത്യേക നന്ദി അറിയിച്ചു.
പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്ത ശ്യാം കുറുപ്പ്, രേവതി, അവതാരക ഐശ്വര്യ, മറ്റ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍, ഫുഡ് കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തന മികവാണ് പരിപാടിയുടെ വിജയം. ലൈറ്റുകളും ശബ്ദവും ഒരുക്കിയ അനൂപ് ജോസഫ് സാരഥിയായ ഡ്രീംസ് ഇവന്റ് ആന്‍ഡ് ടീം, കലണ്ടര്‍ തയ്യാറാക്കിയ റോബിന്‍സ്, ഗാര്‍ഹിക പീഡനത്തെക്കുറിച്ച് അവബോധം നല്‍കിയ ലെസ്റ്റര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അതിനു വേണ്ടി മുന്‍കൈ എടുത്ത കമ്യൂണിറ്റി അംഗവും ലെസ്റ്റര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനുമായ ബിജു ചാണ്ടി എന്നിവര്‍ പരിപാടിയുടെ മുഖ്യ ഘടകം ആയപ്പോള്‍ വന്‍ വിജയമായി ലെസ്റ്റര്‍ യൂണിറ്റി ഫെസ്റ്റിവല്‍ മാറി ഫോട്ടോയെടുത്ത സാജു അത്താണി & ടോംസ് ബെറ്റര്‍ ഫ്രെയിംസ് ടീമിനും വേദി ഒരുക്കിയ റീറ്റക്കും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി നന്ദി അറിയിച്ചു.
ഈ ആഘോഷം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി എന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്, വരും ദിവസങ്ങളിലും എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇനിയും ഒട്ടനവധി ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഈ കൂട്ടായ്മ വേദിയാകട്ടെയെന്നും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ ചൈതന്യം നമ്മെ എപ്പോഴും ഒരുമിപ്പിക്കട്ടെയെന്നുമുള്ള പ്രത്യാശയും പങ്കുവെച്ചുകൊണ്ടാണ് ആഘോഷം സമാപിച്ചത്. |