കെ. സുധാകരനെ മാറ്റി കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ കെ സുധാകരനെ മാറ്റി കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവര്‍ത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
കെപിസിസി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരില്‍ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയെ തഴഞ്ഞാണ് സണ്ണി ജോസഫിനെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. |