ലണ്ടന്‍: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുമ്പ് താമസിച്ചിരുന്ന ലണ്ടനിലെ സ്വകാര്യ വീട്ടില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള തീവയ്പ്പിനാണ് 21 വയസ്സുള്ള യുവാവിനെ ചൊവ്വാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.
കെന്റിഷ് ടൗണ്‍ പ്രദേശത്തെ സ്റ്റാര്‍മറിന്റെ വീടിന്റെ വാതിലിന് കേടുപാടുകള്‍ വരുത്തിയ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തം, ഞായറാഴ്ച സമീപത്തെ ഇസ്ലിംഗ്ടണില്‍ ഒരു വസ്തുവിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായ തീപിടുത്തം, കെന്റിഷ് ടൗണിലെ വാഹനത്തിന് തീപിടിച്ച സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ മൂന്ന് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഇസ്ലിംഗ്ടണിലെ വസ്തുവിനും പ്രധാനമന്ത്രിയുമായി ബന്ധമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
തീപിടുത്തത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്റ്റാര്‍മര്‍ നിലവില്‍ തന്റെ സ്വകാര്യ വീട്ടില്‍ താമസിക്കുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം, അദ്ദേഹം കുടുംബത്തോടൊപ്പം ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലാണ് താമസം.