Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല, താക്കീതുമായി തരൂര്‍
reporter

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയ്ക്ക് താക്കീതുമായി കോണ്‍?ഗ്രസ് നേതൃത്വം. ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതോടെയാണ് കോണ്‍?ഗ്രസ് നേതൃത്വം ശശി തരൂരിന് താക്കീത് നല്‍കിയത്. ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ പല തവണ ശശി തരൂര്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ?ഗുണകരമല്ലെന്നും പാര്‍ട്ടിക്ക് ?ഗുണപരമായി ഇടപെടണമെന്നുമാണ് തരൂരിനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇത്. പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണമെന്നും പ്രവര്‍ത്തക സമിതി യോ?ഗം ശശി തരൂരിനോട് ആവശ്യപ്പെട്ടു. ശശി തരൂര്‍ പരിധി മറികടന്നെന്നും ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോ?ഗത്തില്‍ ശശി തരൂരും പങ്കെടുത്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിര ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1971 ലെ ഇന്ദിര ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. ഇന്നത്തെ പാകിസ്ഥാന്‍ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. അവരുടെ സൈനിക ഉപകരണങ്ങള്‍, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നാശനഷ്ടങ്ങള്‍, എല്ലാം വ്യത്യസ്തമാണ്,'- ശശി തരൂര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window