Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനി ആക്രമണം ഇല്ല''
reporter

ടെല്‍ അവീവ്: ഇറാന്റെ ഗ്യാസ് ഫീല്‍ഡിന് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം സൂചിപ്പിച്ചു.

ഇറാനുമായുള്ള സംഘര്‍ഷത്തിലേക്ക് അമേരിക്കയെ ഇസ്രയേല്‍ കൊണ്ടുവന്നെന്ന ആരോപണം തള്ളി. ''ഡോണള്‍ഡ് ട്രംപിനോട് എന്ത് ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെടാന്‍ സാധിക്കുമോ?'' എന്ന് നെതന്യാഹു ചോദിച്ചു. ''ജനങ്ങള്‍ കരുതുന്നതിലും വേഗത്തില്‍ ഇറാന്‍ സംഘര്‍ഷം അവസാനിക്കും. ഹോര്‍മൂസ് അടയ്ക്കാനുള്ള ഇറാന്റെ എല്ലാ ശ്രമവും പരാജയപ്പെടും,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഹോര്‍മൂസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാന്‍ ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് വിലപോകില്ല,'' എന്നും നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, അറബ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ എടുത്ത നിലപാടിനെ ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ''തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല,'' എന്നും ഇറാന്‍ വ്യക്തമാക്കി. അയല്‍രാജ്യങ്ങള്‍ അവരുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കരുതെന്നും, അത് ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണെന്നും ഇറാന്‍ വിദേശമന്ത്രാലയം ആരോപിച്ചു.

ഗള്‍ഫ് രാഷ്ട്രങ്ങളുമായി നിരന്തര ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം

 
Other News in this category

 
 




 
Close Window